Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും; ബസിന്റെ ബെൽ വലിച്ച് പൊട്ടിച്ചു, മൂന്ന് സ്ത്രീകൾ കസ്റ്റഡിയിൽ

കോഴിക്കോട് : കോഴിക്കോട് പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും . ബസ് മാറികയറി സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത് . ബസ് നിർത്തണമെന്ന് ആവിശ്യപ്പെട്ട് ബസിന്റെ ബെൽ വലിച്ച് പൊട്ടിച്ചു .

യാത്രക്കാരായ മൂന്ന് സ്ത്രീകളെയും പോലീസ് കസ്റ്റഡിയിലെടുത്തു . ഇന്ന് വൈകുന്നേരം കോഴിക്കോട് കോവൂരിലാണ് സംഭവം . കോഴിക്കോട് കെ എസ് ആർ ടി സിയിൽ നിന്നുമാണ് സുൽത്താൻ ബത്തേരി ഭാഗത്തേക്കുള്ള ബസിൽ മൂന്ന് സ്ത്രീകളും കയറിയത് .
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും സുൽത്താൻ ബത്തേരി ഭാഗത്തേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. നടക്കാവ് ഭാഗത്തേക്ക് പോകേണ്ടിയിരുന്ന മൂന്ന് സ്ത്രീകളാണ് അബദ്ധത്തിൽ ഈ ബസിൽ കയറിയത്.

എന്നാൽ ബസ് നടക്കാവ് വഴിക്ക് പകരം മെഡിക്കൽ കോളേജ് റൂട്ടിലാണ് സർവീസ് നടത്തിയത്. ബസ് കോവൂർ എത്തിയപ്പോഴാണ് തങ്ങൾക്ക് വഴിതെറ്റിയ വിവരം സ്ത്രീകൾ ശ്രദ്ധിക്കുന്നത്. തുടർന്ന് ബസ് ഉടൻ തന്നെ നിർത്തണമെന്ന് ഇവർ ആവശ്യപ്പെടുകയും ഇതേച്ചൊല്ലി ബസ് ജീവനക്കാരും സ്ത്രീകളും തമ്മിൽ തർക്കമുണ്ടാവുകയുമായിരുന്നു.

Exit mobile version