Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

കോഴിക്കോട് : കുറ്റ്യാടിയിൽ എട്ടുപേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. പരിഭ്രാന്തി പരത്തി കുറ്റ്യാടിക്കടുത്ത് ഊരത്ത്, വളയണ്ണൂർ, കുളങ്ങരത്താഴ എന്നീ പ്രദേശങ്ങളിലാണ് തെരുവ് നായ് ആക്രമണം ഉണ്ടായത്.ഒരു നായയെ നാട്ടുകാർ വളയന്നൂരിൽ നിന്നും പിടികൂടിയിട്ടുണ്ട്.

പേ ഇളകിയതാണോ എന്ന് സംശയിക്കുന്നു. കൂടുതൽ നായകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ജനകീയ ദുരന്ത നിവാരണ സേന കുറ്റ്യാടിയുടെ ചെയർമാൻ ബഷീർ നരയങ്കോടൻ്റെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുന്നുണ്ട്.

Exit mobile version