Site icon Fourteen Kerala – 14 Kerala News

വടകരയിൽ പാരിതോഷിക പോര്; സ്ക്രീൻഷോട്ടിന് പിന്നിലെ പ്രതികളെ റിബേഷ് തെളിയിച്ചാൽ പണം ഞങ്ങൾ നൽകും -യൂത്ത് കോൺഗ്രസ്

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡിവൈഎഫ്ഐയും യൂത്ത് കോൺ‍​ഗ്രസും തമ്മിൽ പാരിതോഷിക പോര്. സ്ക്രീൻഷോട്ടിന് പിന്നിൽ റിബേഷ് രാമകൃഷ്ണനാണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്നായിരുന്നു ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചത്. ഇതിന് മറുപടിയുമായാണ് യൂത്ത് കോൺ​ഗ്രസിന്റെ പാരിതോഷിക പ്രഖ്യാപനം. റിബേഷ് പ്രതികളെ തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ മറുപടി.

സ്‌ക്രീൻഷോട്ടിന് പിന്നിൽ റിബേഷാണെന്ന് തെളിയിക്കാൻ ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കുന്നു. പ്രതിയെ കണ്ടെത്തേണ്ടത് ജനങ്ങളല്ല പൊലീസാണെന്നും, റിബേഷ് പ്രതികളെ തെളിയിച്ചാൽ ഈ പണം യൂത്ത് കോൺഗ്രസ് നൽകുമെന്നാണ് യൂത്ത് കോൺഗ്രസിന്റെ മറുപടി പോസ്റ്റർ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ ആണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ആരോപണ വിധേയനായ റിബേഷ് രാമകൃഷ്ണന് പിന്തുണയാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം നൽകുന്നത്. റിബേഷിന് പൂർണപിന്തുണയെന്നും ക്രൂശിക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. അന്വേഷണം പൂർത്തിയാകുമ്പോൾ ലീഗും, കോൺഗ്രസും പ്രതിസ്ഥാനത്ത് വരുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.

Exit mobile version