Site icon Fourteen Kerala – 14 Kerala News

വന്യജീവി ആക്രമണം; വടകരയിൽ ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

വടകര: ചോറോട് ഗ്രാമ പഞ്ചായത്തിൽ വന്യജീവി ആക്രമണം. ഇരുപത്തഞ്ചോളം കോഴികളെ കൊന്ന നിലയിൽ. പതിനൊന്നാം വാർഡിലെ പാഞ്ചേരിക്കാട്ടിൽ റഹീസയുടെ 25 ൽപ്പരം കോഴികളെയാണ് വന്യജീവി കൊന്നത്.രാവിലെ കോഴിക്കൂട്ടിൽ നിന്നും ശബ്ദം കേട്ട് പരിശോധിക്കുമ്പോഴാണ് പൂച്ചയേക്കാൾ നല്ല വലുപ്പമുള്ള ഒരു ജീവി ഓടുന്നത് കണ്ടത്.കൂട്ടിലെ ഇരുപത്തഞ്ചോളം കോഴികൾ ചത്തു കിടക്കുന്നതാണ് കാണുന്നത്. ഏഴുമാസം പ്രായമുള്ള കോഴികളാണിവ. ജനകിയ ആസൂത്രണ പദ്ധതിയിലൂടെയും സ്വയം വിരിയിച്ചെടുത്തതുമായ മുപ്പത്തഞ്ചോളം കോഴികൾ കൂട്ടിലുണ്ടായിരുന്നു.

കുടുംബത്തിന് ഒരു വരുമാനമായിരുന്നു കോഴികൾ. ഗ്രാമ പഞ്ചായത്ത് അധികൃതർക്കും ചോറോട് വെറ്റിനറി സർജനും പരാതി നൽകിയിട്ടുണ്ട്.ആവശ്യമായ നഷ്ട പരിഹാരവും നാട്ടിൽ ഇത്തരം ചെറു സംരംഭങ്ങൾക്ക് ഭീഷണിയാവുന്ന വന്യജീവികളെ നിയന്ത്രിക്കുവാനുള്ള നടപടികൾ ഉണ്ടാവണമെന്നും പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അധികൃതരോടാവശ്യപ്പെട്ടു.

Exit mobile version