Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് എതിരെ കേസ്

കോഴിക്കോട്: മാവൂർ ബസ് സ്റ്റാൻറിൽ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. യാത്രക്കാരുണ്ടായിരിക്കെ ബസുകൾ പരസ്പരമിടിപ്പിച്ചു. ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിനിടെ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്.

ആദ്യമെത്തിയ ബസിന് മുന്നിൽ പിന്നീട് വന്ന ബസ് നിർത്തിയതാണ് കാരണം. സംഭവത്തിൽ രണ്ട് പേർക്കെതിരെ മാവൂർ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Exit mobile version