Site icon Fourteen Kerala – 14 Kerala News

പതിമുന്നൂകാരനെ സഹായിക്കാനെന്ന വ്യാജേനയെത്തി ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ പിടിയില്‍

കോഴിക്കോട്: പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഒളവണ്ണ കമ്പിളിപറമ്പ് റെയ്‌സ് മന്‍സിലില്‍ അബ്ദുള്‍ നാസറിനെയാണ്(56) പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

സൈക്കിളില്‍ സ്‌ക്കൂളിലേക്ക് പോവുകയായിരുന്നു പതിമുന്നൂകാരന്‍. ഇതിനിടയില്‍ റോഡില്‍ വീണപ്പോള്‍ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പേയി നാസര്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പിന്നീട് സ്‌ക്കൂളിലെത്തിയ കുട്ടി അധ്യാപികയോട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാസര്‍ പിടിയിലാവുന്നത്.

Exit mobile version