Site icon Fourteen Kerala – 14 Kerala News

യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളിയ സംഭവം; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളിയ കേസില്‍ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റില്‍. കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചന്റെ മകന്‍ നിധിന്റെ (25) കൊലപാതകത്തില്‍ ഒന്നാം പ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യ സരിത (21)യെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

നിതിനെ വിളിച്ചുവരുത്തിയത് സരിതയാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസില്‍ പ്രതിചേര്‍ത്തത്. 17-കാരന്‍ ഉള്‍പ്പെടെ നാലുപേരെയാണ് നേരത്തെ പോലീസ് പിടികൂടിയത്.

കോളേജ് വിദ്യാര്‍ത്ഥിയായ നിധിനെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായത്. കഴിഞ്ഞദിവസം മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Exit mobile version