Site icon Fourteen Kerala – 14 Kerala News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ

കുന്ദമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയയാൾ പിടി യിൽ.
മലയമ്മ മുതുവന വിഷ്ണു എം. കുമാറി (25)നെയാണ് കുന്ദമംഗലം സർക്കിൾ ഇൻ സ്പെക്ടർ എസ്. ശ്രീകുമാർ അറസ്റ്റ് ചെയ്തത്. കമ്പനിമുക്കിൽനിന്നും പെൺകുട്ടിയെ ബൈക്കിൽ കയറ്റി കട്ടാങ്ങൽ ജങ്ഷനിൽ ഇറക്കിവിടുകയായിരുന്നു. പോക്സോ നിയമ ത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നു പൊലീസ് പറഞ്ഞു.

Exit mobile version