Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വാണിമേൽ കോടിയൂറ സ്വദേശി ഇസ്മാഈലാണ് അറസ്റ്റിലായത്. സെപ്റ്റംബർ പതിനാറിനാണ് തെലങ്കാന സ്വദേശിയായ യുവതിക്കുനേരെ കുറ്റ്യാടിയിലെ ഭർതൃവീട്ടിൽവെച്ച് പീഡന ശ്രമമുണ്ടായത്.

ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തിയയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതിക്രമം യുവതി ചേറുത്തതോടെ അക്രമി ഓടി രക്ഷപ്പെട്ടു. അതിക്രമം നേരിട്ടതിനു പിന്നാലെ പരാതി നൽകിയെങ്കിലും പൊലീസ് വേഗത്തിൽ നടപടികൾ സ്വീകരിച്ചില്ലെന്നും അന്വേഷണത്തിൽ അലംഭാവം കാണിച്ചുവെന്നും അതിക്രമത്തിന് ഇരയായ യുവതി ആരോപിച്ചിരുന്നു.

Exit mobile version