Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സ്വദേശിയായ സ്ത്രീയെ കൊന്നു ചുരത്തിൽ തള്ളിയ സംഭവം; പ്രതി കസ്റ്റഡിയിൽ

കോഴിക്കോട് :സ്ത്രീയെ കൊന്നു ചുരത്തിൽ തള്ളി പ്രതികൾ കസ്റ്റഡിയിൽ . താനൂർ സ്വദേശി സമദ് (52) നെയാണ് കസബ പൊലീസ് പിടികൂടിയത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി സൈനബ(57) ആണ് കൊല്ലപ്പെട്ടത്.നിലമ്പൂർ നാടുകാണി ചുരത്തിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ കാണാതായത്.

ഇവരെ കൊലപ്പെടുത്തിയതായി പ്രതിയെന്നു സംശയിക്കുന്ന യുവാവുതന്നെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി.

സൈനബയുടെ സുഹൃത്തായ യുവാവാണ് കുറ്റം ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നാണ് വിവരം. അതേസമയം, മൃതദേഹം ലഭിച്ചാൽ മാത്രമേ കൊലപാതകമെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊഴിപ്രകാരം മൃതദേഹം കണ്ടെത്തുന്നതിനായി പൊലീസ് സംഘം ഗൂഡല്ലൂരിലേക്കു തിരിച്ചു.

Exit mobile version