Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കല്ലാച്ചിയിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവം; യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട് : നാദാപുരത്തിനടുത്ത് കല്ലാച്ചിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ജാതിയേരി സ്വദേശികളായ അനസ്, അസറുദീൻ, ജാബിർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ പിന്നിലെ കാരണം ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് വിവരം.

തർക്കത്തിനിടെ വെട്ടേറ്റ അജ്മൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലാച്ചി – വളയം റോഡിൽ ഓത്തിയിൽ മുക്കിലാണ് അക്രമം. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ചെക്യാട് ജാതിയേരി സ്വദേശി മാന്താറ്റിൽ അജ്മലിനാണ് വെട്ടേറ്റത്.

റോഡിൽ നിന്നും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന അജ്മലിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ഇരുകാലുകൾക്കും, കൈകൾക്കും വെട്ടേറ്റിരുന്നു.സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Exit mobile version