Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി രണ്ട് പേർ ആത്മഹത്യ ചെയ്ത പ്രദേശത്ത് പതിനെട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു

താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേർ ആത്മഹത്യ ചെയ്ത പ്രദേശത്ത് പതിനെട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു. താമരശ്ശേരി ചുങ്കത്ത് രാവിലെയാണ് സംഭവം. സഹോദരിക്കൊപ്പം താമസിക്കുന്ന വിദ്യാർത്ഥിനിയാണ് വീടിനുള്ളിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്.

ആത്മഹത്യ ചെയ്ത ശരത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തുന്നതിനിടെയാണ് നൂറ് മീറ്ററോളം അകലെയുള്ള വീട്ടിൽ ആത്മഹത്യാ ശ്രമം നടന്നത്. ശബ്ദം കേട്ട് സഹോദരി മുറി ചവിട്ടി തുറക്കുകയായിരുന്നു. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.

ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സഹോദരിയുമായി വഴക്കിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന.

Exit mobile version