Site icon Fourteen Kerala – 14 Kerala News

വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ് . വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്.

ആക്രമണത്തില്‍ വീടിന്റെ ജനൽ ചില്ലുകളും തകർന്നു. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version