Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വീണ്ടും കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി

കോഴിക്കോട് : നടുവണ്ണൂർ കാവുന്തറ പൊന്നമ്പത്ത്കാവ് അമ്പലത്തിനടുത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. അമ്പലത്തിന് സമീപത്തുള്ള തോട്ടിലാണ് ഇന്നലെ വൈകുന്നേരം ചത്തനിലയിലുള്ള പന്നിയെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത്. ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

തൊഴിലാളികൾ വിവരമറിയച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസഡിന്റ് ടി.പി ദാമോദരൻ സ്ഥലത്തെത്തുകയും വിവരം ഫോറസ്റ്റ്, വൈറ്ററിനറി ഡിപ്പാർട്ടമെന്റിനെയും അറിയിക്കുകയും ചെയ്തു. എന്നാൽ ജഡം ജീർണിച്ചതിനാൽ പരിശോധനകൾ നടത്തിയാൽ ഫലം ലഭിക്കില്ലെന്ന് വൈറ്ററിനറി വിഭാഗം അറിയിച്ചു. ഇതിനെ തുടർന്ന് ജഡം മറവ് ചെയ്തു. തോടിന് സമീപത്തുള്ള മല കാട്ടുപന്നികളുടെ സ്ഥിരം കേന്ദ്രമാണ്. ഇവ പലപ്പോഴും പറമ്പിലും വയലിലുമിറങ്ങി കൃഷികൾ നശിപ്പിക്കാറുണ്ട്.

Exit mobile version