Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മെഡി. കോളജ് ഐ.സി.യു പീഡന കേസ്; ഡോക്ടറുടെ മൊഴിയെടുത്തു

കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിയുടെ മൊഴിയെടുത്തു. അതിജീവിത പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടിൽ എഴുതിയിട്ടുണ്ടെന്ന് ഡോ. പ്രീതി മൊഴിനൽകി. ജൂനിയർ ഡോക്ടറുടെയും നഴ്‌സിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

അതിജീവിതയുടെ പരാതിയിലാണ് മൊഴിയെടുത്തത്. ഡോ. പ്രീതി കൃത്യമായി പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ട് ചെയ്തില്ലെന്നുമായിരുന്നു കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നത്. മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശനാണ് മൊഴി രേഖപ്പെടുത്തിയത്.

മെഡിക്കൽ കോളജിൽ പീഡനത്തിനിരയായെന്ന പരാതി നൽകിയ സമയത്ത് പൊലീസ് ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടിയിരുന്നു. അന്നു പരിശോധന നടത്തിയെങ്കിലും വിവരങ്ങൾ പ്രീതി റിപ്പോർട്ടിൽ എഴുതിയില്ലെന്നാണ് പരാതി. തനിക്കെതിരായാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അതിജീവിത കുറ്റപ്പെടുത്തി.

Exit mobile version