Site icon Fourteen Kerala – 14 Kerala News

ലഹരി മാഫിയ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി

താമരശ്ശേരി: ലഹരി മാഫിയ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി അയ്യൂബിനെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അയ്യൂബിന്റെ വീട്ടിൽ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇറങ്ങി ഓടിയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

താമരശ്ശേരി സ്റ്റേഷനിൽ എത്തിച് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയ്യൂബ് മതിൽ ചാടുന്നതിനിടെ വീണ് പരിക്കേറ്റു. പ്രതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൻറെ എല്ലിന് പൊട്ടലുണ്ട് എന്നാണ് സൂചന.

Exit mobile version