Site icon Fourteen Kerala – 14 Kerala News

ലഹരി വിപത്തിനെതിരെ ജനകീയ കൂട്ടായ്മയുമായി കൊടുവള്ളി മദ്യനിരോധന സമിതി

കൊടുവള്ളി: ലഹരിക്കെതിരെ കൊടുവള്ളി മദ്യനിരോധന സമിതി നടത്തുന്ന ക്യാമ്പയിനുകൾക്ക് തുടക്കമായി. “പൊരുതാം നമുക്ക് ലഹരിക്കെതിരെ, തുടങ്ങാം നമുക്ക് വീടുകളിൽ നിന്ന് ” എന്ന സന്ദേശമുയർത്തി മദ്യനിരോധന സമിതി കൊടുവള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

കൊടുവള്ളി പെരിയാം തോട്ടിൽ നടന്ന സ്ട്രീറ്റ് ബോധവൽക്കരണ സദസ് കൊടുവള്ളി മഹല്ല് ജുമുഅത്ത് പള്ളി ഖത്വീബ് ബഷീർ റഹ്മാനി ഉത്ഘാടനം ചെയ്തു. യുവ തലമുറയെ നാശത്തിലേക്ക് തള്ളി വിടുന്ന മാരക വിപത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരമെന്നും പൊതു സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് വിഷയാവതരണം നടത്തി. പെരിയാം തോട് മസ്ജിദ് ഇമാം റാശിദ് സഖാഫി, അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് കെ പി മൊയ്തീൻ അധ്യക്ഷത വഹിച്ചു.

കെ.അസയിൻ,എൻ വി ആലിഹാജി, ഒ പി റസാഖ്,എ കെ മജീദ് മാസ്റ്റർ ,മൊയ്തീൻ കുട്ടി മാസ്റ്റർ,ആർ വി റഷീദ്, കെ.നാരായണൻ, ബാവ കരുവൻ പൊയിൽ, എ ആർ അബ്ദുറഹിമാൻ, സലീം നെച്ചൂളി, എ കെ ഖാദർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അബദുൽ ഖാദർ സ്വാഗതവും കെ ടി സുനി നന്ദിയും പറഞ്ഞു. 2024 ഫെബ്രു.28 വരെ നീണ്ടു നിൽക്കുന്ന ഒന്നാം ഘട്ട കാമ്പയിൻ്റ ഭാഗമായി മുനിസിപ്പൽ പരിധിയിലെ മുഴുവൻ ടൗണുകളിലും സ്ട്രീറ്റ് യോഗങ്ങളും റസിഡൻഷ്യൽ ക്യാമ്പുകളും ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കുമെന്ന് സംഘടകർ പറഞ്ഞു.

Exit mobile version