Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമം; വീടിനും പോലീസിനും നേരെ കല്ലേറ്, ഒരാൾക്ക് വെട്ടേറ്റു

താമരശ്ശേരി: താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ട മൻസൂറിൻ്റെ വീടിനു നേരെ ലഹരി മാഫിയയുടെ ആക്രമം. സ്ഥലത്തെത്തിയ പോലീസിനു നേരെയും കല്ലേറുണ്ടാവുകയും നായ്ക്കളെ അഴിച്ചുവിടുകയും ചെയ്തു. ഒരാൾക്ക് വെട്ടേൽക്കുകയും, മൂന്നു കാറുകളും, പോലീസ് ജീപ്പുകൾ തകർത്തുകയും ചെയ്തു.

വിവിധ ഭാഗങ്ങളി നിന്നെത്തി കൂരി മുണ്ടയിൽ കുടുക്കിൽ ഉമ്മരം അയ്യൂബ് എന്ന ആളുടെ ഷെഡിൽ തമ്പടിക്കുന്ന സംഘമാണ് അക്രമണത്തിന് പിന്നിൽ. 15 ഓളം പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. സക്കീർ എന്ന ഇയാൾ എറണാകുളം സ്വദേശിയാണ്.

ലഹരി മാഫിയ തമ്പടിച്ചതിന് സമീപമുള്ള മൻസൂറിൻ്റെ വീട്ടിൽ സി സി ടിവി സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണം.
വൈകുന്നേരം 5.30 ഓടെ മൻസൂറിന് നേരെ ഭീഷണി മുഴക്കിയിരുന്നു, തുടർന്ന് പോലീസ് എത്തി തിരിച്ചുപോയ
ശേഷമാണ് വീടിനു നേരെ അക്രമം ഉണ്ടായത്. ഡിവൈഎസ്പി അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് എത്തി. വെട്ടേറ്റ കുടുക്കിൽ ഉമ്മരം സ്വദേശി ഇർഷാദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Exit mobile version