Site icon Fourteen Kerala – 14 Kerala News

ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട് കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു. എറണാകുളത്ത് നിന്നും ടൈൽസുമായി വയനാട്ടിലേക്ക് പോകുന്ന കണ്ടയ്നർ ലോറിക്കാണ് തീ പിടിച്ചത്.

വാഹനത്തിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്തുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചു. ഡ്രൈവറും സഹോദരനും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് ഇവർ സുരക്ഷിതരാണ്. ഗതാഗത തടസ്സം ഒഴിവായിട്ടുണ്ട്

Exit mobile version