Site icon Fourteen Kerala – 14 Kerala News

കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; പൊലീസുകാരന് കുത്തേറ്റു

ഇടുക്കി : ചിന്നക്കലാലില്‍ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഒരു സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ തേടിയെത്തിയതായിരുന്നു പൊലീസ് സംഘം.

പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്‍റെ താക്കോലും ഔരിയെടുത്ത് കൊണ്ട് പോയി. പരിക്കേറ്റവർ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ് ഐ അടക്കം 5 പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

കുത്തേറ്റ സിപിഒ ദീപകിനെ ശസത്രക്രിയക്ക് വിധേയനാക്കി. രണ്ട് പൊലീസുകാര്‍ക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടിയാണ് ഇവര്‍ പോയത്. പൊലീസുകാരനെ കുത്തിയ ആളടക്കം മൂന്ന് പ്രതികളെ പിടികൂടി. പ്രതികളുമായി ബന്ധമുള്ള റിസോർടിൽ നിന്ന് രാവിലെയാണ് പ്രതികളെ പിടികൂടിയത്.

Exit mobile version