Site icon Fourteen Kerala – 14 Kerala News

ട്രെയിനിന് തീപിടിച്ച് ഒൻപത് പേർ മരിച്ച സംഭവം; അപകടകാരണം പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്

മധുര: തമിഴ്നാട്ടിലെ മധുരയില്‍ ട്രെയിനിന് തീപിടിച്ച് അപകടം. സംഭവത്തിൽ ഒൻപത് പേർ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.മധുര റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീപിടിച്ചത്.

ശനിയാഴ്ച പുലർച്ചെയാണ് സംഭവം.63 പേരാണ് കോച്ചിലുണ്ടായിരുന്നത്.ശബ്ദമാൻ സിങ്(65), മഥിലേശ്വരി(64) എന്നിവരുടെ മൃതദേഹങ്ങൾ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.ട്രെയിനിലെ പാന്‍ട്രികാറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തത്തിൽ കോച്ച് പൂർണമായും കത്തി നശിച്ചു. തീ അണച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.അപകടത്തെ തുടര്‍ന്ന് മധുര-ബോഡി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

Exit mobile version