Site icon Fourteen Kerala – 14 Kerala News

സഹായം സ്വീകരിക്കാൻ കാത്തുനിൽക്കാതെ അഷ്ഫാക്ക് വിടപറഞ്ഞു

പൂനൂർ : രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ അഷ്ഫാക്ക് മരണത്തിന് കീഴടങ്ങി. കാന്തപുരം പനയുള്ളകണ്ടി ജുമൈസിന്റെ മകൻ മുഹമ്മദ് അഷ്ഫാക്കാണ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി സഹായം തേടുന്നതിനിടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.

രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്ന അഷ്ഫാഖിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി ചികിത്സ സഹായക്കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി വരുന്നതിനിടെയാണ് അഷ്ഫാഖിന്റെ വിയോഗം.

Exit mobile version