Site icon Fourteen Kerala – 14 Kerala News

അപ്രതീക്ഷിത ആക്രമണം, പൊലീസുകാർക്ക് പരിക്ക്; കഞ്ചാവ് കേസിൽ യുവാവും ഭാര്യയും അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ കഞ്ചാവ് വിൽപ്പനക്കാരന്‍റെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്. കടയ്ക്കൽ എസ്ഐ ജ്യോതിഷിനും സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനുമാണ് പരിക്കേട്ടിരിക്കുന്നത് . കഞ്ചാവ് കേസിലെ പ്രതി പൊലീസ് മുക്ക് സ്വദേശി നിഫാലും ഭാര്യയുമാണ് ആക്രമിച്ചത്.

നിഫാലിനെ വിലങ്ങണിയിച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ സിവിൽ പോലീസ് ഓഫിസറുടെ നെറ്റി പൊട്ടി.ഒപ്പം ആക്രമണം തടഞ്ഞ എസ്ഐയുടെ തലയ്ക്കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു . ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയ ശേഷം വിട്ടയച്ചു.

പുലർച്ചെ കടയ്ക്കൽ പുനയത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ജ്യോതിഷും സംഘവും എത്തി ഒന്നര കിലോയോളം കഞ്ചാവുമായി ആനകുട്ടൻ എന്ന് വിളിക്കുന്ന സജികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പോലീസ് മുക്ക് സ്വദേശി നിഫാനാണ് കഞ്ചാവ് നൽകിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞത്. ഇതിന് ശേഷമാണ് പൊലീസ് നിഫാലിന്റെ വീട്ടിലെത്തുന്നത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Exit mobile version