Site icon Fourteen Kerala – 14 Kerala News

കെ എസ് ആര്‍ ടി സി ബസ്സിടിച്ച് വട്ടക്കുണ്ട് പാലത്തിന്റെ കൈവരി തകര്‍ന്നു; യാത്രക്കാര്‍ ശ്രദ്ധിക്കുക

താമരശ്ശേരി: ദേശീയപാതയില്‍ താമരശ്ശേരി വട്ടക്കുണ്ടില്‍ നിയന്ത്രണം വിട്ട് കെ എസ് ആര്‍ ടി സി ബസ്സിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നു. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരി നിന്നും കോതമംഗലത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കുകളില്ല.

നാട്ടുകാരും പോലീസും ചേര്‍ന്ന് കൈവരി റോഡില്‍ നിന്നും നീക്കി. പാലത്തിന്ന് കൈവരി ഇല്ലാത്തത് അപകട സാധ്യത വിളിച്ച് വരുത്തുന്നതാണ്. വട്ടക്കുണ്ടിലെ ഇടുങ്ങിയ പാലത്തില്‍ വലിയ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് തുടര്‍ക്കഥയാവുകയാണ്. പ്രദേശത്ത് യാതൊരു വിധത്തിലുള്ള മുന്‍ കരുതലുകളും നിലവില്‍ ഇല്ല.

ട്രാഫിക് സിഗ്‌നലുകളോ റിഫ്‌ലക്ടീഫ് സ്റ്റിക്കറുകളോ മുന്‍ കരുതല്‍ ബോര്‍ഡുകളോ പാലത്തിന്റെ രണ്ടു വശങ്ങളിലും ഉണ്ടെങ്കില്‍ തന്നെ വരുന്ന വാഹനങ്ങള്‍ വേഗത കുറയ്ക്കാന്‍ സഹായിക്കും.

Exit mobile version