Site icon Fourteen Kerala – 14 Kerala News

ലഹരി വിരുദ്ധ ദിനം ആചരിച്ചു

ചമൽ: ചമൽ നിർമല യുപി സ്കൂളിൽ വിപുലമായ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

സിവിൽ എക്സൈസ് ഓഫീസർ പ്രസാദ് വാവാട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു.

പിടിഎ പ്രസിഡണ്ട് വിജയകുമാർ പി എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ജിസ്‌ന ജോസ് സ്വാഗതം ആശംസിക്കുകയും സിസ്റ്റർ നിഷ ഫിലിപ്പ് നന്ദി അർപ്പിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, സിഗ്നേച്ചർ ക്യാമ്പയിൻ, ലഹരി വിരുദ്ധ ചങ്ങല എന്നീ പരിപാടികൾ നടത്തി..

ജാഗ്രത സമിതി കൺവീനർ അശ്വതി നന്ദു അഗസ്റ്റിൻ പരിപാടികൾക്ക് നേതൃത്വം നൽകി. നല്ല പാഠം ക്ലബ്ബിന്റെ മേൽനോട്ടത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.

Exit mobile version