Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണം; രണ്ടുപേർക്ക് കടിയേറ്റു

കോഴിക്കോട്: വടകര ചെമ്മരത്തൂരിൽ രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു. നച്ചോളി നാണു, പവിത്രൻ താനിയുള്ള പറമ്പത്ത്, എന്നിവർക്കാണ് തെരുവു നായയുടെ ആക്രമണം ഉണ്ടായത്.

ഇന്ന് ഉച്ചയോടെ ആണ് സംഭവം. നാണുവിനെ വീട്ടുമുറ്റത്ത് വച്ചും പവിത്രനെ റോഡിൽ വച്ചുമാണ് നായ ആക്രമിച്ചത്. പവിത്രന് ചെവിക്കാണ് കടിയേറ്റത്.
നാണുവിന്റെ കാലിലും കടിയേറ്റു. നാണുവിന്റെ വീട്ടിലെ പശുവിനെയും നായ അക്രമിച്ചിട്ടുണ്ട്. ഇരുവരും വടകര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.

Exit mobile version