Site icon Fourteen Kerala – 14 Kerala News

ഉള്ളിയേരിയിൽ കാർ മതിലിലിടിച്ചു രണ്ട് പേർ മരിച്ചു

ഉള്ളിയേരി- ബാലുശ്ശേരി റൂട്ടില്‍ കാര്‍മതിലില്‍ ഇടിച്ച് 2 പേര്‍ മരിച്ചു. 5 പേര്‍ക്ക് പരിക്ക്. മടവൂര്‍ താവാട്ട് പറമ്പില്‍ ധാന്‍ജിത്ത് ( 7) സദാനന്ദന്‍( 67) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് 12 മണിയോടെ ബാലുശേരി – കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഉള്ളിയേരിക്കു സമീപമാണ് അപകടം. മടവൂരില്‍ നിന്ന് പുറപ്പെട്ട കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. സദാനന്ദന്റെ മകളുടെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് പോകുമ്പോഴാണ് അപകടം നടന്നത്. വാഹനത്തില്‍ ഇരുവര്‍ക്കുമൊപ്പം അഞ്ചുപേര്‍ കൂടി ഉണ്ടായിരുന്നു.

സദാനന്ദനെയും കൊച്ചുമകന്‍ ധന്‍ജിത്തിനെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ മറ്റ് അഞ്ചുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ നിയന്ത്രണം വിടാനുള്ള കാരണം വ്യക്തമല്ല.

Exit mobile version