Site icon Fourteen Kerala – 14 Kerala News

എലത്തൂർ ട്രെയിന്‍ തീവെച്ച് കേസ്; ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും

കോഴിക്കോട്: എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എന്‍ഐഎ കസ്റ്റഡിയില്‍ വിടും. മെയ് രണ്ട് മുതല്‍ എട്ടുവരെയാണ് കസ്റ്റഡിയില്‍ വിടുന്നത്. വിശദമായ ചോദ്യം ചെയ്യലിനോടൊപ്പം തെളിവെടുപ്പും എന്‍ഐഎ നടത്തും. കേസിലെ തീവ്രവാദ സ്വഭാവം, പ്രതിക്ക് പ്രാദേശിക സഹായവും കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുക.

എലത്തൂര്‍ കേസില്‍ കേരളാ പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും തെളിവുകളും എന്‍ഐഎയ്ക്ക് കൈമാറും. ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസമാണ് കൊച്ചി എന്‍ഐഎ കോടതി അംഗീകരിച്ചത്. അക്രമത്തില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

Exit mobile version