Site icon Fourteen Kerala – 14 Kerala News

കൂടത്തായി കേസ്; റേഷൻ കാർഡിലും പ്രതി അധ്യാപികയാണെന്ന് കാണിച്ചിരുന്നതായി മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയിലും താന്‍ അധ്യാപികയാണെന്നു രേഖപ്പെടുത്തിയിരുന്നെന്ന് താലൂക്ക് സപ്ലൈ ഓഫിസറുടെ സാക്ഷിമൊഴി. കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിചാരണയിലാണു താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസറായിരുന്ന പി പ്രമോദ് മൊഴി നല്‍കിയത് 2018ലാണു പുതിയ റേഷന്‍ കാര്‍ഡിന് ജോളി അപേക്ഷ നല്‍കിയത്.

അധ്യാപികയാണെന്നു രേഖപ്പെടുത്തിയെങ്കിലും പൊതുവിഭാഗത്തിലുള്ള കാര്‍ഡായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്നും പ്രമോദ് കോടതിയില്‍ അറിയിച്ചു. കൂടത്തായി ബസാറിലെ ഒരു കടയില്‍ സൂക്ഷിച്ചിരുന്ന റേഷന്‍ കാര്‍ഡ് അന്വേഷണ സംഘമാണു പിടിച്ചെടുത്തത്. ഇക്കാര്യം കടയുടമ ടി നിസാര്‍ കോടതിയില്‍ സ്ഥിരീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി അസി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഇ.സുഭാഷും ഒന്നാം പ്രതിക്കുവേണ്ടി അഡ്വ.കെ.പി. പ്രശാന്തും ഹാജരായി.

Exit mobile version