Site icon Fourteen Kerala – 14 Kerala News

കൂടത്തായി കേസ്; ഫോട്ടോയും സിഡിയും ഹാജരാക്കി

കൂടത്തായി: കൂട്ടക്കൊല പരമ്പരയില്‍ റോയ് തോമസ് വധക്കേസില്‍ റോയ് തോമസിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് ഫോട്ടോയെടുത്ത ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ പീതാംബരനെ വിസ്തരിച്ചു.

മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ് ആര്‍ ശ്യാംലാല്‍ മുമ്പാകെ ഇന്‍ക്വസ്റ്റ് സമയത്തെ ഫോട്ടോയും സിഡിയും ഇദ്ദേഹം ഹാജരാക്കി. റോയ് തോമസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് മിംസ് ആശുപത്രിയിലെ ഡോ. ദിവ്യയും ഹാജരാക്കി. തിങ്കളാഴ്ച സാക്ഷി വിസ്താരം തുടരും.

Exit mobile version