Site icon Fourteen Kerala – 14 Kerala News

ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസ്; പ്രതി കൊയിലാണ്ടി പോലീസിന്റെ പിടിയില്‍

കൊയിലാണ്ടി: ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.നന്തി കുറൂളിക്കുനി വിപിനെയാണ് (32) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ നന്തി ഒറ്റക്കണ്ടത്തില്‍ രോഹിതിനെ (27) പൊലീസ് തിരയുകയാണ്. തിക്കോടി എഫ് സി ഐയില്‍നിന്ന് അരിയുമായി പോവുകയായിരുന്ന ലോറിയെ ബൈക്കില്‍ പിന്തുടര്‍ന്ന് കൊയിലാണ്ടി കുറുവങ്ങാട് മാവിന്‍ചുവട്ടില്‍വെച്ച് കരിങ്കല്ലുകൊണ്ട് ഗ്ലാസെറിഞ്ഞുതകര്‍ക്കുകയും ഡ്രൈവറെ ആകമിക്കുകയുമായിരുന്നു.

പരിക്കേറ്റ ലോറി ഡ്രൈവര്‍ മുഹമ്മദ് നിസാറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നെഞ്ചില്‍ ചില്ലുകള്‍ തുളച്ചുകയറി. സി.ഐ കെ.സി. സുഭാഷ്ബാബു, എസ്.ഐമാരായ എം.പി. ശൈലേഷ്, അനീഷ്, എ.എസ്.ഐമാരായ രമേശന്‍, എസ്.ഇ.പി ഒ, ഗംഗേഷ്, സിനു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. നിരവധി കേസുകളിലുള്‍പ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു

Exit mobile version