Site icon Fourteen Kerala – 14 Kerala News

പന്നിയങ്കരയില്‍ വയോധികയുടെ മാല പിടിച്ചുപറിച്ച കേസ്; യുവാവ് പിടിയില്‍

കോഴിക്കോട്: മാല പിടിച്ചു പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കല്ലായി കട്ടയാട്ടുപറമ്പ് സ്വദേശി സിക്കന്തര്‍ മിര്‍ഷ (30) ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം.

ചക്കുംകടവ് സജീവന്‍ കാവിനുസമീപം ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്ന കൊളത്തറ സ്വദേശിനി സരോജിനിയുടെ രണ്ടുപവന്‍ തൂക്കംവരുന്ന താലിമാല സ്‌കൂട്ടറിലെത്തി പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു പ്രതി. തുടര്‍ന്ന് ഇവര്‍ പന്നിയങ്കര പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിക്കായി അന്വേഷണം നടത്തി വരികയുമായിരുന്നു.

ഇതിനിടെ ശനിയാഴ്ച ഏഴുമണിയോടെ കല്ലായി ഭാഗത്ത് സംശയാസ്പദമായി കണ്ടതിനെത്തുടര്‍ന്ന് സിക്കന്തര്‍ മിര്‍ഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തായത്. ഇയാളുടെ ദൃശ്യം തൊട്ടടുത്ത സി.സി.ടി.വി.യില്‍ ലയിച്ചിരുന്നു. ഇതും പ്രതിയെ മനസ്സിലാക്കാന്‍ എളുപ്പമായി.

Exit mobile version