Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സിനിമാ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട് :സിനിമാ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. നടക്കാവ് പൊലീസിനാണ് യുവതി പരാതി നല്‍കിയത്. ശനിയാഴ്ച നഗരത്തിലെ ഫ്‌ലാറ്റിലായിരുന്നു പീഡനം. രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം. ഇവര്‍ ഉടന്‍ പിടയിലാകുമെന്ന് പൊലീസ് അറിയിച്ചു.

സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്കു വിളിച്ചത്. ഇവിടെയെത്തിയ ശേഷം രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഈ രണ്ടു പേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്

Exit mobile version