Site icon Fourteen Kerala – 14 Kerala News

അക്ഷയ കേന്ദ്രങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഫെബ്രുവരി 24ന് കരിദിനം ആചരിക്കും

കോഴിക്കോട്: അക്ഷയ കേന്ദ്രങ്ങൾക്കെതിരായ അവഗണനയ്ക്കും അനീതിക്കുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഫേസ് സംസ്ഥാന കമ്മിറ്റി. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടത്തിൽ ഫെബ്രുവരി 24ന് സംസ്ഥാന വ്യാപകമായി അക്ഷയ കേന്ദ്രങ്ങൾ കരിദിനമായി ആചരിക്കും.

അക്ഷയ കേന്ദ്രങ്ങളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, കാലാനുസൃതമായി സേവന നിരക്കുകൾ പരിഷ്കരിക്കുക, പഞ്ചായത്തുകളിൽ ആരംഭിച്ച കുടുംബശ്രീ ഹെല്പ് ഡെസ്ക്, ഫെസിലിറ്റേഷൻ സെന്ററുകൾ എന്നിവ നിർത്തലാക്കുക, അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കുക, അക്ഷയ കേന്ദ്രങ്ങൾ റദ്ദ് ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നത്.

Exit mobile version