Site icon Fourteen Kerala – 14 Kerala News

നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു

പൂനൂർ: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു. പൂനൂർ കോളിക്കൽ ആശാരിക്കണ്ടി അബ്ദുൽ നാസറിന്റെ മകൻ അനീസ്(23) ആണ് മരിച്ചത്. ഇന്ന് രാവിലെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ കരുമലയിൽ വെച്ചായിരുന്നു അപകടം.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകിട്ടോടെ മരണപ്പെടുകയായിരുന്നു കോളിക്കലിൽ പിതാവിന്റെ ബേക്കറിയിൽ ജോലിയായിരുന്നു അനിസിന്

Exit mobile version