Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് : കോഴിക്കോട് കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പരപ്പിൽ എം.എം.എച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്‍വാൻ (12) ആണ് മരിച്ചത്.

വീടിന്റെ മുകൾനിലയിൽ കളിക്കുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങിയത്. ഭക്ഷണം കഴിക്കാൻ മാതാവ് വിളിച്ചതിനെ തുടർന്ന് സഹോദരൻ മുകൾനിലയിൽ കയറിയപ്പോഴാണ് കയർ കുരുങ്ങിയത് കണ്ടത്.

ഉടനെ വീട്ടുകാർ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാളയം പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർ റഷീദിന്റെയും ജസീലയുടെയും മകനാണ്. സഹോദരങ്ങൾ: റന, സിയാൻ. മൃതദേഹം മോർച്ചറിയിൽ.

Exit mobile version