താമരശ്ശേരി: ലഹരി നിര്‍മാജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടത്തുന്ന ധര്‍ണ്ണാസമരത്തിന്റെ ആദ്യ കേന്ദ്രമായ താമരശ്ശേരിയില്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇടതു സര്‍ക്കാറുകള്‍ ലഹരി വ്യാപനത്തിനെ പ്രോത്സാഹിപ്പിക്കുകയാണന്ന് വി എം ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ ലഹരി നിര്‍മാജന സമിതി നടത്തുന്ന സമരങ്ങളും ബോധവത്കരണവും വലിയ പ്രതീക്ഷയോടെയാണ് സമൂഹം നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഹരി നിര്‍മാജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എ എം എസ് അലവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് കോരങ്ങാട് സ്വാഗതം പറഞ്ഞു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ജെ ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍, മജീദ് വടകര, എ കെ അബ്ബാസ്, യു കെ ഹുസൈന്‍, മജീദ് അമ്പലക്കണ്ടി ഫറോക്ക്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന സിദ്ദീഖലി മടവൂര്‍, നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി, കെ കെ കോയ, അബ്ദുസ്സലാം കൊടിയത്തൂര്‍, ബഷീര്‍ വെളിമണ്ണ, ടി എം സി അബൂബക്കര്‍,വനിതാ വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി സീനത്ത് കുന്നമംഗലം, ട്രഷറര്‍ അസ്മ കെപി, ജില്ലാ ഭാരവാഹികളായ. സഫിയ എ പി, സറഫുന്നിസ്സ മാവൂര്, കെ സരസ്വതി, ലൈല നരിക്കുനി, റുഖിയ ടീച്ചര്‍, പത്മിനി രാമന്‍, റഹ്‌മത്ത് കണ്ണോളി, ശാന്തമ്മ കെപി,പുഷ്പ കെകെ, അജിത് നിതീഷ്, ശ്രീഭ കുന്നമംഗലം, റഷീദ മാവൂര്‍, ശരീഫ വികെ, മുനീറത് സി, ടികെ സൗദ, റംല ഒക്കെ എം കുഞ്ഞി, ജുമൈല കെ ടി, ശരീഫ് എന്‍ കെ, ആസിഫ റഷീദ് എന്നിവര്‍ സംസാരിച്ചു.
