Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബസ് സ്കൂട്ടറിലിടിച്ച് ബി.ടെക് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂർ മോഡേണിൽ ബസ് സ്കൂട്ടറിലിടിച്ച് ബി.ടെക് വിദ്യാർഥിനി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ റഫ റഷീദാണ് മരിച്ചത്.

അമിത വേഗതയിൽ തെറ്റായ ദിശയിലെത്തിയ സിറ്റി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിനടിയിൽപ്പെട്ട റഫ പിൻചക്രം കയറി തത്ക്ഷണം മരിക്കുകയായിരുന്നു.

Exit mobile version