Site icon Fourteen Kerala – 14 Kerala News

മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

കോഴിക്കോട്: മോക് ഡ്രില്ലിനെത്തിയ പതിനഞ്ചുകാരനെ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ സിപിഐഎം പഞ്ചായത്ത് അംഗത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി. കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പോക്‌സോ കോടതിയാണ് വിധി പറയുന്നത്. തെളിവുകള്‍ എതിരായ സാഹചര്യത്തിലായിരുന്നു പ്രതി ഒളിവില്‍ പോയതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഡിസംബര്‍ 29നാണ് മോക് ഡ്രില്ല് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 15 കാരനെ ലൈംഗികമായ പീഡനത്തിനിരയാക്കിയത്. ആംബുലന്‍സിലും കാറില്‍വെച്ചും പീഡിപ്പിച്ചുവെന്നായിരുന്നു മൊഴി. പൊലീസ് കേസ് എടുത്തതോടെ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ഉണ്ണികൃഷ്ണന്‍ ഒളിവില്‍ പോയി. യുഡിഎഫുകാര്‍ക്ക് ഉണ്ണികൃഷണനോട് വൈരാഗ്യം ഉണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Exit mobile version