പയ്യോളി: അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കീഴൂര്‍ തുറശ്ശേരിക്കടവില്‍ തിരച്ചില്‍. പ്ലസ് ടു വിദ്യാര്‍ഥിയായ അയനിക്കാട് പോസ്റ്റോഫീസിനു സമീപത്തെ അയിമന്‍ മുസ്തഫയെ (17) ഇന്നലെ രാത്രി മുതലാണ് കാണാതായത്.
അയിമന്‍ മുസ്തഫയുടെ സൈക്കിളും പേഴ്‌സും തുറശ്ശേരിക്കടവ് പാലത്തിന് സമീപത്തുവെച്ച് കണ്ടെത്തിയ സാഹചര്യത്തിലാണ് പുഴയില്‍ പരിശോധിക്കുന്നത്. സൈക്കിളും പണമടങ്ങിയ പേഴ്‌സും പാലത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് കുട്ടി പുഴയില്‍ ചാടിയതാണോയെന്ന സംശയമുയര്‍ന്നത്.
സൈക്കിളിലാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. പയ്യോളി പോലീസും വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും രംഗത്തുണ്ട്.
