Site icon Fourteen Kerala – 14 Kerala News

സ്കൂട്ടറപകടത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് പരിക്ക്

എകരൂൽ : താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിൽ ബുധനാഴ്ച പുലർച്ചെ അഞ്ചിനുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് കെ.എസ്.ആർ.ടി.സി. വനിതാജീവനക്കാർക്ക് സാരമായി പരിക്കേറ്റു.

താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ വനിതാ കണ്ടക്ടർമാരായ ബാലുശ്ശേരി തേനാക്കുഴി ടി.കെ. സ്മേര (41) യും ബാലുശ്ശേരി കൊളപ്പുറത്ത് ടി. ബിന്ദു (47) വുമാണ് അപകടത്തിൽപ്പെട്ടത്. ബിന്ദുവാണ് സ്‌കൂട്ടർ ഓടിച്ചതെന്ന് പറയുന്നു.

ഇവരുടെ വലത് തുടയെല്ല് പൊട്ടി. സ്മേരക്ക് തലയ്ക്കാണ് സാരമായ പരിക്ക്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. താമരശ്ശേരി ഭാഗത്തുനിന്ന്‌ നിറയെ ലോഡുമായിവരുന്ന ചരക്ക് ലോറിയും ഇവർ സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ ഇടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപ്പെട്ട ഇവരെ ഓടിക്കൂടിയവർ പുറത്തെടുക്കുകയായിരുന്നു. പുലർച്ചെ നടക്കാനിറങ്ങിയ നാട്ടുകാരും കരുമല ക്ഷേത്രത്തിലെത്തിയ അയ്യപ്പഭക്തരുമാണ് രക്ഷക്കെത്തിയത്. ലോറി ഡ്രൈവർ ഓടിരക്ഷപ്പെട്ടു.

Exit mobile version