Site icon Fourteen Kerala – 14 Kerala News

കൊടുവള്ളിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരുക്കില്ല

കൊടുവള്ളി: കൊടുവള്ളിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ഗൂഢല്ലൂരില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിയുകയായിരുന്നു. കൊടുവള്ളി ടൗണില്‍ വച്ചാണ് അപകടം. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല

Exit mobile version