Site icon Fourteen Kerala – 14 Kerala News

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈം​ഗിക അതിക്രമം; പോക്സോ കേസ് പ്രതി അറസ്റ്റിൽ

കോഴിക്കോട് : വീടു വിട്ടിറങ്ങി കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലി ശരിയാക്കി തരമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക അക്രമം നടത്തിയ പ്രതിയെ കോഴിക്കോട് ടൌണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

വയനാട് മുത്തങ്ങ സ്വദേശി അഹ്നാസ് ആണ് പൊലീസിന്‍റെ പിടിയിലായത്. നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്‍റില്‍ നിന്നും പരിചയപ്പെട്ട കുട്ടിയെ ജോലി ശരിയാക്കി തരമെന്ന് പറഞ്ഞ് പ്രതി വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ടൌണ്‍ സ്റ്റേഷന്‍ ഐ.പി ബിജു.എം.വി.യുടെ നേതൃത്വത്തില്‍ എസ്.ഐ. മാരായ അബ്ദുള്‍ സലിം വി.വി,, മുഹമ്മദ് സിയാദ്, എ എസ് ഐ മുഹമ്മദ് ഷബീര്‍ സീനിയര്‍ സി.പി.ഒ മാരായ സജേഷ് കുമാര്‍, ബിനില്‍ കുമാര്‍, സുജന എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയത്, കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു.

Exit mobile version