Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തിൽ വാഹനത്തിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ വാഹനത്തിന് തീപിടിച്ചു. രാവിലെ പത്ത് മണിയോടുകൂടിയാണ് ചുരത്തിൽ വച്ച് ട്രാവലറിന് തീപിടിച്ചത്.

വാഹനത്തിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും സംഭവ സ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രിക്കുന്നു. തീയണക്കുന്നതിനായി മുക്കത്ത് നിന്നും അഗ്നിരക്ഷാ സേന പുറപ്പെട്ടവെന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം.

Exit mobile version