Site icon Fourteen Kerala – 14 Kerala News

വടകര പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മരണം; സജീവന്റെ കുടുംബത്തിന് സഹായം അനുവദിച്ച് സര്‍ക്കാര്‍

വടകര: പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണു മരിച്ച ആയഞ്ചേരി പഞ്ചായത്തില്‍ കച്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തതിനു ശേഷം സ്റ്റേഷന്‍ വളപ്പില്‍ സജീവന്‍ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവര്‍ക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നല്‍കാനാണ് തീരുമാനം.

സജീവന്റെ മരണത്തെ തുടര്‍ന്ന് മാതാവും മാതൃസഹോദരിയും അനുഭവിക്കുന്ന പ്രയാസം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Exit mobile version