Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യം; രണ്ട് പേർ പിടിയിൽ; മൂന്ന് പേർ ഒളിവിൽ

കോഴിക്കോട്: കുതിരവട്ടത്തു ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിവന്ന രണ്ട് പേർ പിടിയിലായി. സ്ഥാപന നടത്തിപ്പുകാരൻ അടക്കം രണ്ട് പേരാണ് അറസ്റ്റിലായത്. മൂന്ന് പേർ പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. 

മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേർ പിടിയിലായത്. നേച്ചർ വെൽനസ് സ്പാ ആന്റ് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മാനേജർ വയനാട് സ്വദേശി വിഷ്ണു , മലപ്പുറം സ്വദേശി മഹറൂഫ്‌ എന്നിവരാണ് അറസ്റ്റിലായത്.

Exit mobile version