Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് 7 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോട് 7 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ സ്ഥാപിക്കപ്പെടുന്ന ഇ വി ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ഈ വര്‍ഷം 142 സൗര നിലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.എം സച്ചിന്‍ ദേവ് എംഎല്‍എ സംസാരിച്ചു. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഷാജി സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എന്‍ജിനീയര്‍ എസ് ശിവദാസ് സ്വാഗതവും ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍ ലേഖ റാണി നന്ദിയും പറഞ്ഞു.

Exit mobile version