Site icon Fourteen Kerala – 14 Kerala News

ചേമഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ പഴയ രജിസ്ട്രാര്‍ ഓഫീസിനു സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആളപായമില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.

കണ്ണൂര്‍ സ്വദേശി ടി പി റാഷിദിന്റെ ഉടമസ്ഥതയിലുള്ള KL04 .AD. 3797 നമ്പര്‍ കാറാണ് തീ പിടിച്ചത്. കാറില്‍ ഡ്രൈവറടക്കം മൂന്നുപേരാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട ഉടനെ യാത്രക്കാര്‍ കാറില്‍ നിന്നും പുറത്തിറങ്ങി. ഇവര്‍ ഇറങ്ങിയതിന് ശേഷം തീപിടിച്ച് കത്തുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേനെയത്തിയാണ് തീയണച്ചത്.

Exit mobile version