Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കാട്ടുതേനീച്ചയുടെ ആക്രമണം; 9 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മാവൂരിന് സമീപം കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ ഒന്‍പത് പേർക്ക് പരിക്കേറ്റു. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം പറമ്പിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.

നാല് തൊഴിലാളികളാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതുവഴി നടന്ന് യാത്ര ചെയ്തവരാണ് പരിക്കേറ്റ മറ്റ് അഞ്ചുപേർ. ആരുടെയും പരിക്ക് സാരമുളളതല്ല.

പരിക്കേറ്റവർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സതേടി. മരത്തിന് മുകളിലെ കൂട് പക്ഷികൾ ആക്രമിച്ചതോടെ, തേനീച്ചകൾ കൂടിളകി വരികയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.

Exit mobile version