Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് പതിനൊന്നോളം നാടൻ ബോംബുകൾ കണ്ടെത്തി

കോഴിക്കോട്: നാദാപുരം മഞ്ഞാമ്പറം പള്ളിക്ക് സമീപം വൻ ബോംബ് ശേഖരണം കണ്ടെത്തി. ഇലക്ട്രിസിറ്റി ലൈൻ വലിക്കുവാൻ വേണ്ടി കെഎസ്ഇബി ജീവനക്കാർ ഇടവഴിയിൽ പോയപ്പോൾ മതിലിന്റെ പൊത്തിൽ ഒളിപ്പിച്ചുവെച്ച രീതിയിലാണ് ബോംബ് കണ്ടെത്തിയത്.

ഉടനെ കെഎസ്ഇബി ജീവനക്കാർ നാദാപുരം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സാധാരണയായി ജനങ്ങൾ വഴിയായി ഉപയോഗിക്കാത്ത ഇത്തരത്തിലുള്ള സ്ഥലത്ത് ബോംബ് വെച്ചത് മനപ്പൂര്‍വ്വം നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ നിഗൂഢ ശ്രമമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

ഈ കുറ്റകൃത്യം ചെയ്തവരെ ഉടൻ നിയമത്തിൽ മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകണമെന്ന് നാട്ടുകാർ പറഞ്ഞു. മഞ്ഞമ്പുറം പ്രദേശത്തും ഇടവഴിയിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തി കൂടുതൽ ബോംബ് ശേഖരണം ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

Exit mobile version